സ്കൂൾ കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരി മരണപ്പെട്ട സംഭവം; സ്കൂളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത.  അപകടം പറ്റിയത് എങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ആക്ഷേപം. കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്നതിലാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നാണ് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി…

Read More

ലോറിക്കടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; തൃശൂരിൽ വിദ്യർഥിനി മരിച്ചു

തൃശൂർ പാവറട്ടി പുവ്വത്തൂരിൽ ടോറസ് ലോറിക്കടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞ് വിദ്യർഥിനി പിൻ ചക്രം കയറി മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെ മകൾ ദേവപ്രിയ (18) യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രഹ്‌മണ്യൻ കോവിലിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.   ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളജിലെ ബി സി എ. ഒന്നാം വർഷ വിദ്യാർഥിനിയാണ്. കോളജിലെ എൻ സി സി ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുൻഭാഗത്ത് നിന്ന് വന്നിരുന്ന സ്‌കൂട്ടറിന് കടന്നുപോകാൻ സൈഡ്…

Read More

കൊല്ലത്ത് മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മർദ്ദനമേറ്റ് മരിച്ചു

കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘർഷത്തിൽ മർദ്ദനമേറ്റ് മരിച്ചു. കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ സലീം മണ്ണേൽ (60) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. വിശദമായ അന്വേഷണത്തിൽ കാര്യങ്ങൾക്ക് വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂർ പഞ്ചായത്തിൽ എൽഡിഎഫ്…

Read More

സംവിധായകന്‍ വിനു അന്തരിച്ചു

സിനിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം. 1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം…

Read More

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ അന്തരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജയാണ് റിയാദ് എയർപ്പോർട്ടിന് സമീപമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്‍സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്നുള്ള ഉംറ ഗ്രൂപ്പിലാണ് എത്തിയത്. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു. തുടർന്ന് ആ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ശരിയാക്കി ബസിൽ ഇവിടെ…

Read More

ഷഹന മരിച്ച ദിവസം റുവൈസുമായി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസ് നൽകിയ ജാമ്യ ഹർ‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. പിതാവിനെ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്ന് റുവൈസ് പറഞ്ഞു. എന്നാല്‍, ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ്…

Read More

കൊതുകുനാശിനി കുടിച്ചു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസർകോട് കല്ലൂരാവി ബാവാ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മൂത്തമകൾ ജെസയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നുരാവിലെയായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പ് വീട്ടിനുള്ളിൽ കളിക്കുന്നതിനിടെയായിരുന്നു കുഞ്ഞ് അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുഞ്ഞിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നില വഷളാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.

Read More

ജോലി ചെയ്യുന്നതിനിടെ മലയാളിയായ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു

റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ് ആണ് മരിച്ചത്.55 വയസായിരുന്നു പ്രായം. റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പ്. വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്. ഉടൻ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ 33 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാര്യ: ബിജി, മക്കൾ: സോനു,…

Read More

കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു

കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു. നെടുങ്കണ്ടം സ്വദേശി ആശയാണു (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഇന്നലെ രാത്രി ഒൻപതോടെയാണു സംഭവം. തോട്ടിലേക്കു വീണ യുവതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്.

Read More

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ദുബായില്‍ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മലയാളി മരിച്ചു. ആലപ്പുഴ എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് .52 വയസുകാരിയായ ജ്യോതി ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍ സെന്‍, ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. 

Read More