ബൈക്ക് ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളത്തൂര്‍ തമ്പുരാന്‍ മുക്കില്‍ വെച്ച് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന അല്‍ സാജിര്‍ (20), കാല്‍നട യാത്രക്കാരനായ സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അല്‍ അമാനെ (19) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read More

പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു; മറ്റൊരു മകൾ ചികിത്സയിൽ

പാലക്കാട് വല്ലപ്പുഴയിൽ വീട്ടിനുള്ളിൽ പെ‍ാള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകൾ നിവേദയും (6) ചികിത്സയിലുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പെ‍ാള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവു പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലെ‍ാരിക്കലാണു നാട്ടിലെത്തുന്നത്….

Read More

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തു. ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ പറയുന്നത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ്…

Read More

കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകന്‍ മരിച്ചു

കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തില്‍ വിനീഷിന്റെ കൈപ്പത്തി അറ്റുപോയി. ഇവരുവരും സിപിഎം അനുഭാവികളാണ്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം. അതിനിടെ, സ്ഥലത്തെത്തിയ കോൺഗ്രസ്‌ നേതാക്കളെ പൊലീസ് തടഞ്ഞു. ബോംബ് നിർമ്മിക്കുന്നുവെന്ന്…

Read More

ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം ; കത്തിക്കുത്തിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

തൃശ്ശൂർ മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ അക്ഷയ് (25) ആണ് മരണപ്പെട്ടത്. ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം. വൈകിട്ട് 7 മണിയോടെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 5 പേരില്‍ 4 പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും ഒരാളെ…

Read More

വാഹനാപകടം ; യുഎഇയിൽ മലയാളി യുവാവ് മരിച്ചു

യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹ്യുദ്ദീന്‍ (33) എന്ന മാനുപ്പയാണ് മരിച്ചത്. അൽഹയറിലെ ഒരു കഫ്തീരിയയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. മാതാവ്: നാഫീസ. ഭാര്യ: ഷമീമ ബാനു.

Read More

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവം ; മരണം ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ , പ്രതി അറസ്റ്റിൽ

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. മുംബൈയിലെ പൂനെയിലാണ് യാത്രക്കാരനായ പ്രഭാസ് ബാം​ഗെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇയാളുടെ മരണത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ തട്ടിപ്പറിക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ ആകാശ് ജാദവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കല്യാണിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു പ്രഭാസ് ബാം​ഗെ. വിത്തൽവാഡി സ്‌റ്റേഷനിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് സെൽഫി വീഡിയോ എടുക്കുകയായിരുന്നു…

Read More

തൃശൂർ പമ്പിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്ക് സമീപത്തുളള പെട്രോൾ പമ്പിൽ ഷാനവാസ് സ്‌കൂട്ടറിലെത്തി കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.  ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് തൊട്ടടുത്ത വാഹനത്തിൽ പെട്രോൾ അടിക്കാൻ…

Read More

വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്‌ലാളിനിക്കൽ അശോകൻ (55) ആണ് മരിച്ചത്. വീട്ടിൽ ഷേവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അശോകന് ഇടിമിന്നലേറ്റത്.  ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; യുവാവ് മരിച്ചു

വെഞ്ഞാറമൂട്ടിൽ കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന് േേഷാക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് (35) മരിച്ചത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ദാരുണ സംഭവമുണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read More