പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചു; മൂന്നു മരണം

പൊൻകുന്നം കൊപ്രാക്കളം ജംഗ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.  അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

ഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു: എം.എം. മണി

ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നതായി എം.എം.മണി എംഎൽഎയുടെ ആരോപണം. തിര‍ഞ്ഞെടുപ്പു പ്രചാരാണാർഥം എത്തിയ മണി മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്ക് അസുഖമായപ്പോൾ കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. ഉമ്മൻ ചാണ്ടിയോടു കോൺഗ്രസ് കാണിച്ചതു നിർഭാഗ്യകരമായ നിലപാടാണ്. ചികിത്സയുമായി ബന്ധപ്പെട്ടു വിവാദം ഉയർന്നപ്പോൾ നേതൃത്വം ഇടപെട്ടില്ല. മരിച്ചു കഴിഞ്ഞപ്പോൾ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി. ഇതൊന്നും ശരിയായ നടപടിയല്ലെന്നാണ് തന്റെ അഭിപ്രായം. കോൺഗ്രസ് നേരത്തേ തന്നെ ഇങ്ങനെയാണെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചപ്പോഴും ആ…

കൊടൈക്കനാൽ യാത്ര കഴിഞ്ഞ് മടങ്ങിയ സംഘം അപകടത്തിൽപ്പെട്ടു; 2 മരണം

തൃശൂർ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ അനസ് (24), മുഹമ്മദ് ബിലാൽ (23), ഷിഹാസ് (24) എന്നിവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ യുവാക്കളുടെ സംഘം തിരൂരിലേക്കു മടങ്ങുമ്പോഴാണ് കാർ ലോറിയുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ…

Read More