
‘ഏകാധിപത്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കണം’ ; ജയിൽ മോചിതനായതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ
ജയിൽ മോചിതനായതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാൾ ആഹ്വാനം ചെയ്തു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയിൽ മോചിതനായ കെജ്രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മൾ ഒരുമിച്ച് രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി. നമ്മുടെ രാജ്യം 4000 വർഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങൾ അത്…