
‘പിടി ഉഷ ഏകാധിപതിയെ പോലെ , തീരുമാനങ്ങൾ ഒറ്റയ്ക്കെടുക്കുന്നു’ ; ഒളിംമ്പിക് അസോസിയേഷനിലെ കൂടുതൽ പേർ പിടി ഉഷയ്ക്കെതിരെ രംഗത്ത്
പിടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ (ഐ ഒ എ) കൂടുതല്‍ അംഗങ്ങള്‍ രംഗത്ത്. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും അംഗങ്ങളെ കേള്‍ക്കാതെ ഐ ഒ എ പ്രസിഡന്റ് ഏകാധിപതിയായി പ്രവര്‍ത്തിച്ചുവെന്ന് റോവിങ് ഫെഡറേഷന്‍ അധ്യക്ഷ രാജലക്ഷ്മി സിംഗ് ദേവ് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നടപടി മറികടക്കാന്‍ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉഷ പ്രതികരിച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ തര്‍ക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി…