‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ മാ​റ്റി​വെ​ച്ചു

വി​മാ​ന ടി​ക്ക​റ്റി​ലെ അ​മി​ത നി​ര​ക്കി​ന് പ​രി​ഹാ​രം തേ​ടി അ​ബൂ​ദ​ബി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ചേ​ര്‍ന്ന് ഡ​ല്‍ഹി​യി​ല്‍ ആ​ഗ​സ്റ്റ് എ​ട്ടി​ന്​ സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ മാ​റ്റി​വെ​ച്ചു. വ​യ​നാ​ട്ടി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്ക് സം​ഘ​ട​ന​ക​ള്‍ പ്രാ​മു​ഖ്യം ന​ല്‍കും. അ​തേ​സ​മ​യം വി​മാ​ന ടി​ക്ക​റ്റ് വി​ഷ​യ​ത്തി​ലെ പ​രി​ഹാ​ര ശ്ര​മ​ങ്ങ​ള്‍ തു​ട​രും. ‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റി​ന്‍റെ’ പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Read More

വിമാന യാത്ര നിരക്കുവര്‍ധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ആഗസ്റ്റ് 8 ന് ഡല്‍ഹിയില്‍

സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡല്‍ങി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും.കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെയും സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ്…

Read More