
‘ആളുകള്‍ കരയുന്നു, ദൈവം എന്താ ആരെയും രക്ഷിക്കാത്തെ’; ദുരന്തഭൂമിയെ കുറിച്ച് കുറിപ്പുമായി മൂന്നാം ക്ലാസുകാരി
വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിരവധി പേര്‍ക്ക് ഉറ്റവരെ കണ്മുന്നില് നഷ്ടമായി. ഒരായുസ്സിന്റെ സമ്പാദ്യമെല്ലാം പ്രകൃതിയുടെ ഉഗ്രക്ഷോഭത്തില്‍ ഒലിച്ചു പോയി. ദുരന്തഭൂമിയെ കുറിച്ച് മൂന്നാം ക്ലാസുകാരിയെഴുതിയ ഡയറികുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കണ്ണൂര്‍ ജില്ലയിലെ മുയ്യം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അതിദിയുടെ സംയുക്ത ഡയറി കുറിപ്പാണിത്. മുയ്യം സ്കൂളിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പ് ഇന്ന് സ്കൂള്‍ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോഴാണ് ഞാന്‍ വാര്‍ത്ത കണ്ടത്. വയനാട്ടിലെ…