
തിരുവല്ലക്കാരി ഡയാന കുര്യന്‍ എന്ന നയന്‍താരയുടെ ഇന്നത്തെ ആസ്തി എത്രയെന്ന് അറിയാമോ..?
ഇരുപതു വര്‍ഷത്തെ കഠിനാധ്വാനമാണ് തിരുവല്ലക്കാരിയായ ഡയാന കുര്യനെ ഇന്ന് കാണുന്ന നയന്‍താരയാക്കി മാറ്റിയത്. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തി ലേഡി സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നുവന്ന നടിയാണ് താരം. മലയാളത്തിലൂടെ വന്ന് അന്യഭാഷകളിലെ താരറാണിയായ നയന്‍സിന്റെ ജീവിതം ഗോസിപ്പുകളും നിറഞ്ഞതാണ്. മുപ്പത്തിയൊമ്പതുകാരിയായ നയന്‍സാണ് ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ഇതുവരെ ഏകദേശം എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായ വിഘ്‌നേഷ് ശിവനും മക്കളായ ഉയിരും ഉലകവുമാണ് ഇപ്പോള്‍ താരത്തിന്റെ ലോകം. …