
യൂട്യൂബിൽ കസറി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒരു മണിക്കൂർകൊണ്ട് ഗോൾഡൻ പ്ലേ ബട്ടനും, പത്തു മണിക്കൂർകൊണ്ട് ഡയമണ്ട് പ്ലേ ബട്ടണും
യൂട്യൂബിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിടിലൻ ഫിനിഷ്. ഒരൊറ്റൊരാൾ യൂട്യൂബിൽ ചുവടു വച്ചതോടെ സംഭവ ബഹുലമായ മണിക്കൂറുകളിലൂടെയാണ് യൂട്യൂബ് കടന്നുപോയത്. ഇന്നലെ വൈകിട്ട് ചാനൽ തുടങ്ങുന്നുവെന്ന് റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ കോടാനകോടി മനുഷ്യരാണ് യൂട്യൂബിലേക്ക് ഇരച്ചെത്തിയത്. യൂട്യൂബിലെ ഇന്നോളമുള്ള സകല റെക്കോഡുകളും തകർത്തുകൊണ്ടായിരുന്നു റൊണാൾഡോയുടെ രംഗപ്രവേശനം. ചാനൽ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രേബേഴ്സിലെത്തിയ താരം ഒരുകോടിയിലെത്തിയത് 10 മണിക്കൂറുകൾ കൊണ്ടാണ്. യൂട്യൂബിൽ 132 ദിവസം കൊണ്ട് 10 മില്യൺ പിന്നിട്ട മിസ്റ്റർ ബീസ്റ്റിന്റെ…