
കാൻസർ വരുമെന്ന് ആദ്യമേ തോന്നി, എനിക്കന്ന് 32 വയസാണ്; തിരിച്ചറിഞ്ഞതിങ്ങനെ: ഗൗതമി
കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് ഗൗതമി. പ്രതിസന്ധി ഘട്ടത്തെ ആത്മധൈര്യം കൊണ്ട് നേരിട്ട ഗൗതമി ഏവർക്കും പ്രചോദനമാണ്. സ്തനാർബുദമാണ് ഗൗതമിയെ ബാധിച്ചിരുന്നത്. ഇപ്പോഴിതാ കാൻസർ സ്ഥിരീകരിച്ച നാളുകൾ ഓർത്തെടുക്കുകയാണ് ഗൗതമി. താൻ സ്വയം നടത്തിയ പരിശോധനയിൽ സംശയം തോന്നിയപ്പോഴാണ് ഡോക്ടറെ സമീപിച്ചതെന്ന് ഗൗതമി പുതിയ അഭിമുഖത്തിൽ പറയുന്നു. മനുഷ്യനായി ജനിച്ച് ആദ്യ ശ്വാസമെടുക്കുമ്പോൾ തൊട്ട് അടുത്ത ശ്വാസത്തിനായി നമ്മൾ പോരാടുകയാണ്. അവസാന ശ്വാസം വരെയും ഈ പോരാട്ടം ഉണ്ടാകും. ജീവിതത്തിൽ കഠിനമായ പാതകളിലൂടെ പോയി താൻ…