
ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; ചിത്രീകരണം പൂർത്തിയായി
മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെആകർഷകമാക്കുന്നു. തൊടുപുഴയിലെഗ്രാമമനോഹാരിതയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ,…