അന്ന് ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; എന്തിനെന്ന് ചേട്ടനും ചോദിച്ചു; എന്തെങ്കിലുമൊക്കെ പറയണ്ടേ!: ധ്യാന്‍

ഒരുമിച്ച് തീയേറ്ററുകളിലെത്തിയ സിനിമകളാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഇപ്പോഴിതാ രണ്ട് സിനിമകളും ഒരുമിച്ച് വന്നപ്പോഴുണ്ടായ രസകരമായ പ്രൊമോഷന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താര സംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്നു. നടന്‍ ബാബുരാജ് ആയിരുന്നു അവതാരകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രാമയാണ്. ആവേശം തീയേറ്ററില്‍ ആഘോഷമാണ്. അതിന്റെ വ്യത്യാസമുണ്ട്. പ്രൊമോഷന്റെ സമയത്ത് ഫഹദ് ഇക്ക വിളിച്ചിരുന്നു. നമുക്ക് ഒരുമിച്ച് പ്രൊമോഷന്‍ ചെയ്യാമെന്ന് പറഞ്ഞു. ഭയങ്കര ബുദ്ധിപരമായ ടാക്ടിക്‌സ്…

Read More

തമ്മിൽ അങ്ങനെ അച്ഛാ മോനെ വിളിയൊന്നും ഇല്ല, ചേട്ടനോടും അദ്ദേഹം അങ്ങനെയാണ്; ധ്യാൻ ശ്രീനിവാസ്

നടൻ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ ശ്രീനിവാസ് പിതാവിനെ പോലെ തന്നെ രസകരമായാണ് എപ്പോഴും സംസാരിക്കാറ്. തനിക്ക് വരുന്ന ഭൂരിഭാ​ഗം സിനിമകളും ചെയ്യാൻ ധ്യാൻ തയ്യാറാകാറുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ പിഴവാണ് ധ്യാനിന്റെ കരിയറിനെ ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാൻ. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. സിനിമാ കരിയറിനെ താൻ പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷൻ കൊണ്ട് ഈ രം​ഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാൻ പറയുന്നു. പാഷൻ…

Read More

‘ക്ഷമ പറഞ്ഞതിൽ ആത്മാർഥത തോന്നുന്നില്ല’; ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ ധ്യാൻ ശ്രീനിവാസൻ

ആസിഫ് അലിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. ആസിഫ് അലിക്ക് ഒപ്പമാണ്. രമേഷ് നാരായൺ ചെയ്തത് തെറ്റ്. സംഭവത്തിൽ രമേഷ് നാരായണൻ ക്ഷമ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു. സംഭവത്തിൽ ആസിഫ് അലിക്കൊപ്പമാണ് താൻ എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. എവിടെയെങ്കിലും ഒക്കെ ചെയ്തു കൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചുകൊടുക്കുന്ന പണി ആയിട്ടാണ് തനിക്ക് തോന്നിയത്. വിവാദത്തിൽ രമേഷ് നാരായണൻ ക്ഷമ ചോദിച്ചതിൽ ആത്മാർത്ഥത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് താരം വ്യക്തമാക്കി….

Read More

‘സെലക്ടീവ് ആകും’ എന്ന താരങ്ങളുടെ സ്ഥിരം ഡയലോഗ് അടിക്കുന്നില്ല: ധ്യാൻ

വർഷങ്ങൾക്കു ശേഷം തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രണവ്, ധ്യാൻ എന്നിവർ പകത്വയോടെ അഭിനയിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷേ, സിനിമയുടെ വിജയത്തിൽ നിവിൻ പോളിക്ക് വലിയൊരു പങ്കുണ്ടെന്നത് ആർക്കും വിസ്മരിക്കാനാവില്ല. ഒരു ഘട്ടത്തിൽ സിനിമ ഇഴയാൻ തുടങ്ങിയപ്പോൾ, പ്രേക്ഷകർക്കു മടുപ്പു തുടങ്ങിയപ്പോൾ നിവിൻ പോളിയുടെ വരവ് സിനിമയെ ഉത്സവമാക്കി. ഈ അവസരത്തിൽ തന്നെ കാണാൻ വന്ന ചില യുട്യൂബർമാരോട് ധ്യാൻ പറഞ്ഞ മറുപടി പ്രേക്ഷകർ ഏറ്റെടുത്തു. മികച്ച അഭിപ്രായമാണു നിൻറെ അഭിനയത്തെക്കുറിച്ചു ലഭിക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ…

Read More

പ്രണവിൻ്റെ ഡെഡിക്കേഷനാണ് എനിക്ക് ആദ്യം ഓർമവരിക: ധ്യാൻ

തിരയ്ക്കുശേഷം വിനീതും ധ്യാനും പുതിയ സിനിമയുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോവുകയാണ്. വർഷങ്ങൾക്കുശേഷം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ധ്യാനിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാണ്. സിനിമ മോഹവുമായി നടക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഇതിൽ പറയുന്നത്.  ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീതിനും ബേസിലിനും നിർമാതാവ് വിശാഖിനുമൊപ്പം എത്തി ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ് ധ്യാൻ. പ്രണവ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെന്നതുകൊണ്ട് തന്നെ പ്രണവിന്റെ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ അണിയറപ്രവർത്തകരും മറ്റ് താരങ്ങളും പ്രമോഷന് എത്തിയാൽ…

Read More

ശ്രീനിവാസനെ ഏറ്റവുമടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്; അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും: ധ്യാൻ

മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് തിരിച്ചറിവില്ലാത്തതിനാലാണെന്നും എഴുത്തുകാർക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഒരുപാട് വായിച്ച്‌ അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയായിരിക്കുമെന്നും നടൻ അഭിപ്രായപ്പെട്ടു. താരത്തിന്റെ വാക്കുകൾ  ‘എവിടെയൊക്കെയോ എഴുത്തുകാർക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതിനാലാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച്‌ അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍…

Read More

‘ഭാര്യ അത്യാവശ്യം നല്ല മദ്യപാനിയാണ്, അടിച്ചത് മതിയെന്ന് പറയാറുണ്ട്’; ധ്യാൻ ശ്രീനിവാസൻ

ഈ കഴിഞ്ഞ കാലത്ത് സിനിമകളിലൂടെ നേടിയ സ്വീകാര്യതയെക്കാളും തന്റെ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. അടുത്തിടെ ഇറങ്ങിയ ഖാലി പേഴ്‌സ്, ജയിലർ അടക്കം ഏറ്റവും അധികം ബോംബുകൾ തീയേറ്ററിൽ ഇറക്കിയത് ധ്യാൻ തന്നെയാണ് എന്നാണ് ആരാധകരും നിരൂപകരും പറയാറുള്ളത്. ഇനിയും കുറെ സിനിമകൾ അദ്ദേഹത്തിന്റെതായി ഇറങ്ങാനുമുണ്ട്. തന്റെ സിനിമകൾ പൊട്ടി എന്ന് സമ്മതിക്കാൻ മടിയില്ലാത്ത നടൻ കൂടിയാണ് ധ്യാൻ ശ്രീനിവാസൻ. നദികളിൽ സുന്ദരി യമുനയാണ് ധ്യാനിന്റെ ഏറ്റവും പുതിയ റിലീസ്. വലിയ പുതുമകൾ ഒന്നും…

Read More

ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി: ധ്യാൻ ശ്രീനിവാസൻ

നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ‘അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന്…

Read More

ജീവിതം തുലച്ചത് സിന്തറ്റിക് ലഹരി, നശിച്ചുപോകുമെന്നാണ് കുടുംബം മുഴുവൻ കരുതിയിരുന്നത്; ധ്യാൻ ശ്രീനിവാസൻ

സിന്തറ്റിക് ലഹരിക്ക് അടിമായിരുന്നെന്നും ഭക്ഷണം കഴിക്കുന്ന പോലെ ലഹരി ഉപയോഗിച്ചിരുന്നെന്നും തുറന്ന് പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു കാലത്ത് ഭയങ്കര ആൽക്കഹോളിക്കായിരുന്നു. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. കല്യാണത്തിന്റെ തലേന്നും അന്നും മദ്യപിച്ചിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. സിനിമാ പ്രമോഷന്റെ ഭാഗമായി മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ തുറന്ന് പറഞ്ഞത്. ‘താൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയിലെ നായകന് തന്റെ ജീവിതവുമായി സാമ്യമുണ്ട്. ഞാൻ നശിച്ചുപോകുമെന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്….

Read More

ചേട്ടന്റെ ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ സൂപ്പര്‍സ്റ്റാര്‍ ആണെന്ന്- ധ്യാന്‍ ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളാണ്. പതിനായിരക്കണക്കിന് ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. അഭിമുഖങ്ങളില്‍ തന്റെ മനസിലുള്ളതു തുറന്നുപറയാന്‍ മടികാണിക്കാത്ത വ്യക്തിയാണ് ധ്യാന്‍. ഇക്കാരണത്താല്‍ താരം പലപ്പോഴും വിവാദങ്ങളില്‍ ചെന്നുചാടാറുണ്ട്. ഇപ്പോള്‍ തന്റെ ചേട്ടനെക്കുറിച്ച് ധ്യാന്‍ പറഞ്ഞത് വൈറലായിരിക്കുകയാണ്. ചേട്ടന്‍ എപ്പോഴും വളരെ വിനയമുള്ള ആളാണ്. കാര്യങ്ങളൊക്കെ വളരെ സിംപിള്‍ ആയിട്ട് അവതരിപ്പിക്കും. തിര എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്, ധ്യാന്‍ നായകനാകാന്‍ പറ്റുമോയെന്ന് വളരെ ഫോര്‍മല്‍ ആയിട്ട് ചോദിച്ചത്. ഞാന്‍ വീട്ടില്‍…

Read More