നീറ്റ് അത്ര നീറ്റല്ല; പ്രശ്നത്തിൽ ഇടപ്പെടണമെന്ന് ധ്രുവ് റാഠിയോട് നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷാ ഫലവും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാത്തിയും തമ്മില്ലെന്താണ് ബന്ധം? ജൂൺ 4ന് നീറ്റ് പരീക്ഷാ ഫലം വന്നതിന് പിന്നാലെ പരാതികളുടെ ഒരു പ്രവാഹമായിരുന്നു. നീറ്റ് ഫലം വന്നപ്പോൾ ഇതാദ്യമായി 67 പേർക്ക് ഫുൾ മാർക്ക്. അതുപോലെ ​ഗ്രേസ് മാർക്കിലും ക്രമക്കേടുണ്ടെന്നാണ് പരാതി. തുടർന്ന് നിരവധി പേർ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ധ്രുവ് റാത്തിയുടെ പോസ്റ്റുകൾക്ക് താഴെ ഈ വിഷയത്തെ കുറിച്ചൊരും വീഡിയോ ചെയ്യണം എന്ന് അഭ്യർഥിച്ചു. മോദി ​ഗവൺമെന്റിനെ നിരന്തരം വിമർശിച്ചുകൊണ്ടും പൊതു…

Read More

‘സോഷ്യൽമീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ’: ധ്രുവ് റാഠിക്ക് ഫ്‌ലക്‌സുമായി ‘കേരള ഫാൻസ്’

കേന്ദ്രസർക്കാരിനെ നിരന്തരം സംസാരിച്ച് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊതുജനത്തിൻറെ ശബ്ദമായി മാറിയ സമൂഹമാധ്യമ താരമായ (ഇൻഫ്‌ലുവൻസർ) ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാൻസ്. മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്‌നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്‌ലക്‌സ് ബോർഡിലുള്ളത്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തിൽ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലിൽ മാത്രം 2.15 കോടി…

Read More

നെവർ അണ്ടർഎസ്റ്റിമേറ്റ് ​ദ പവർ ഓഫ് എ കോമൺ മാൻ; മോദി സർക്കാരിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് ധ്രുവ് റാത്തി

മോദി ​ഗവൺമെന്റിനെതിരെ പൊരുതിയ ഒറ്റയാൾ പട്ടാളം, ധ്രുവ് റാത്തി. കുറച്ചുമാസങ്ങളായി യൂട്യൂബിൽ ട്രൻഡിങ്ങിൽ ലിസ്റ്റിൽ കിടന്നു കറങ്ങുന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവർ കുറവായിരിക്കും. തെരഞ്ഞെടുപ്പിന് മുൻപും പ്രചാരണ വേളയിലും ഇന്ത്യയിലെ പൊതുജനത്തെ വളരെയധികം സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. മോദി സർക്കാറിനെതിരെ മറഞ്ഞിരുന്നുള്ള പോരാട്ടമായിരുന്നില്ല ധ്രവിന്റേത്. മണിപ്പൂർ കാലപവും, കർഷക സമരവും, കേരളാ സ്റ്റോറിയെയുമൊക്കെ കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് മോദിയേയും ബിജേപിയേയും ധ്രുവ് വീഡിയോകളിലൂടെ വിമർശിച്ചത്. 2024 ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ധ്രുവിന്റെ പ്രതികരണം…

Read More