ധ്രുവ് റാഠിയുടെ വിഡിയോ വന്നതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഇരട്ടിയായി: സ്വാതി മലിവാൾ

ആംആദ്മി പാർട്ടി നേതാക്കളും അണികളും ചേർന്ന് നുണപ്രചാരണം നടത്തുന്നതിനാൽ തനിക്കെതിരേ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാൾ എംപി. ബിഭവ് കുമാർ കേസിൽ യുട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു. ‘എന്റെ പാർട്ടിയായ ആംആദ്മി പാർട്ടിയുടെ നേതാക്കളും അണികളും ചേർന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാംപെയ്നെത്തുടർന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികൾ ലഭിക്കുന്നുണ്ട്. യുട്യൂബർ ധ്രുവ് റാഠി എനിക്കെതിരേ ഏകപക്ഷീയമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം…

Read More