ദോഫാർ ഗവർണറേറ്റിൽ മൂടൽ മഞ്ഞ് ; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ട​ൽ​മ​ഞ്ഞ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ സ്വ​ദേ​ശ​ത്ത് ​നി​ന്നും വി​ദേ​ശ​ത്ത് ​നി​ന്നും വാ​ഹ​ന​മോ​ടി​ച്ചെ​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത ​പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​ർ​ച്ച​യാ​യി ചാ​റ്റ​ൽ​മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ്​ പ​ർ​വ​ത​നി​ര​ക​ളി​ല​ട​ക്കം മൂ​ട​ൽ​മ​ഞ്ഞി​ന് ഇ​ട​യാ​ക്കു​ന്ന​ത്. മ​ഴ​യും മൂ​ട​ല്‍ മ​ഞ്ഞും പൊ​ടി​പ​ട​ല​ങ്ങ​ളും കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​യി ഒ​മാ​ന്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍കി. മൂ​ട​ല്‍ മ​ഞ്ഞു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. സു​ര​ക്ഷാ നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സും രം​ഗ​ത്തു​ണ്ട്. ഖ​രീ​ഫ് സ​ഞ്ചാ​രി​ക​ളി​ല്‍ അ​ധി​ക​പേ​രും ദോ​ഫാ​റി​ലേ​ക്ക്…

Read More

മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്

ദോഫാർ മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയമായ ഖരീഫ് സീസണിന് നാളെ ദോഫാർ ഗവർണറേറ്റിൽ തുടക്കം. വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ ഖരീഫ് സീസണിലേക്ക് കടക്കും. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള മൺസൂൺ കാറ്റിന്റെ ഫലമായി സെപ്തംബർ 21 വരെ സീസൺ തുടരും. മിതമായ താപനിലയും മേഘാവൃതമായ അന്തരീക്ഷവും ഇടവേളകളിൽ മഴയും ഈ സീസണിന്റെ പ്രത്യേകതയാണ്. മൂടൽമഞ്ഞുള്ള ഉയർന്ന മലനിരകളിൽ തണുപ്പ് കൂടുതലായിരിക്കും. തുടർച്ചയായി പെയ്യുന്ന ചെറിയ മഴയുടെയും ഇടവിട്ടുള്ള ചാറ്റൽമഴയുടെയും ഫലമായി…

Read More

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ബുധനാഴ്ച) പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്​കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അൽ ഹല്ലാനിയത്ത് ദ്വീപുകളിൽ പുലർച്ചെ 1.05നാണ്​ അനുഭവപ്പെട്ടതെന്ന്​ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഔഖാത്‌, ന്യൂ സലാല, ചൗക്, നമ്പർ 5, സാദ, ഹാഫ എന്നിവിടങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

Read More