നടി നയൻതാരയുടെ ഡോക്യുമെൻ്ററി വിവാദം ; നെറ്റ്ഫ്ലിക്സിന് ഇന്ത്യയ്ക്ക് തിരിച്ചടി , ധനുഷിൻ്റെ ഹർജി പരിഗണിക്കരുതെന്ന ആവശ്യം തള്ളി

തെന്നിന്ത്യൻ താരം നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യക്ക് തിരിച്ചടി. ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പകർപ്പവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ധനുഷ് ഹർജി നൽകിയത്. ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേൾക്കും. ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്….

Read More

മീറ്റിങിന്റെ സമയത്തൊക്കെ സൗമ്യൻ…; എത്താൻ വൈകിയപ്പോൾ ധനുഷ് ദേഷ്യപ്പെട്ടു; ദിവ്യ പിള്ള പറയുന്നു

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി. നടികർ ആണ് മലയാളത്തിൽ അവസാനമായി ​ ദിവ്യയുടേതായി പുറത്തിറങ്ങിയ സിനിമ. തമിഴിൽ അടുത്തിടെ ദിവ്യ ചെയ്തത് രായൻ എന്ന സിനിമയാണ്. എസ്.ജെ സൂര്യയുടെ രണ്ടാം ഭാര്യയുടെ വേഷമാണ് ദിവ്യ പിള്ള ചെയ്തത്. ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രായൻ ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്….

Read More

‘നാനും റൌഡി താൻ’ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണം; നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ ധനുഷ്

നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷപരാമർശങ്ങൾ ഉള്‍പ്പെട്ടിരിക്കുന്നത്. നാനും റൌഡി താൻ സിനിമ പരാജയപ്പെട്ടത് ഇരുവരുടെയും പ്രണയം കാരണമാണെന്ന് ധനുഷ് പറഞ്ഞു. 4 കോടി ബജറ്റിൽ ആണ്‌ സിനിമ തുടങ്ങിയത്. നയൻതാരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി. സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി. നയൻ താര ഉൾപ്പെട്ട…

Read More

നടൻ ധനുഷിൻ്റെ ഹർജി ; നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

Read More

പകർപ്പവകാശ ലംഘനം ; നയൻതാരയ്ക്കെതിരെ ഹർജിയുമായി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ

പകർപ്പവകാശം ലംഘിച്ചെന്ന പരാതിയിൽ തെന്നിന്ത്യൻ താരം നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയൻതാരയുടെ ജീവിതം പറയുന്ന ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്. പകർപ്പവകാശം ലംഘിച്ച് ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര, സംവിധായകനും ഭർത്താവുമായ വിഘ്നേശ് ശിവൻ, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷ് കെ. രാജയുടെ വണ്ടർബാർ…

Read More

നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം; നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം കോടതിയിൽ. നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ…

Read More

നിങ്ങൾക്കറിയാവുന്നവരും ജീവിത്തിൽ മുന്നോട്ട് വരട്ടെ; ലോകം എല്ലാവർക്കും ഉള്ളതാണ്: നടൻ ധനുഷിനെതിരെ നിയമനടപടിക്കൊരുങ്ങി നയൻതാര

തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ​പി​റ​ന്നാ​ൾ​ ​ദി​ന​മാ​യ​ ​ന​വം​ബ​ർ​ 18​ന് ​’​ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ൽ​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നെ​റ്റ്ഫ്ലി​ക്‌സിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടെ നടനും നി‌ർമാതാവും സംവിധായകനുമായ ധനുഷിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. 2015ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്‌നേഷ് ശിവനും നിർമാതാവ് ധനുഷുമായിരുന്നു. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. നിർമാതാവായ ധനുഷ് എൻഒസി (നോൺ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാത്തതിനാൽ നാനും റൗഡി താൻ…

Read More

വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് ധനുഷ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ധനുഷിന് പുറമേ കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോൾ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്….

Read More

ധനുഷിന്റെ യഥാർഥ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു

തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് നിയമപോരാട്ടത്തിനിറങ്ങിയ മധുര സ്വദേശി കതിരേശൻ മരിച്ചു. 70ാം വയസ്സിലാണ് മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു. മധുര രാ​ജാജി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടങ്ങൾ നടത്തുന്നതിനിടെയാണ് മരണം. മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ​ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കതിരേശനും മീനാക്ഷിയും. എട്ട് വർഷം മുമ്പാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് അവകാശപ്പെട്ട് ഇവർ കോടതിയിലെത്തുന്നത്.  2016 നവംബര്‍ 25ന്…

Read More

‘മാമന്നന്‍ ഒരു വികാരമാണ്, മാരി നിങ്ങള്‍ക്കൊരു ആലിംഗനം ‘ വടിവേലുവിന്റെ അവിസ്മരണീയമായ പ്രകടനമെന്ന് ധനുഷ്

മാരി സെല്‍വരാജ് സംവിധാനം ചെയ്ത് വടിവേലു, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാമന്നനെ പ്രശംസിച്ചു നടന്‍ ധനുഷ്. വടിവേലുവിന്റേയും, ഉദയനിധി സ്റ്റാലിന്റെയും അവിശ്വസനീയമായ പ്രകടനമാണ് സിനിമയിലുള്ളതെന്നും ഫഹദ് ഫാസിലും, കീര്‍ത്തി സുരേഷും മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു എന്നും ട്വീറ്റില്‍ ധനുഷ് കുറിച്ചു. സിനിമയുടെ ഇന്റര്‍വെല്‍ സീന്‍ എല്ലാവരെയും ആവേശഭരിതരാക്കുമെന്നും കൂടാതെ എ ആര്‍ റഹ്‌മാന്റെ സംഗീതം മനോഹരമായിട്ടുണ്ട് എന്നും ധനുഷ്. ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളിലെത്തും ധനുഷിന്റെ കുറിപ്പിന്റെ…

Read More