ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായി ചർച്ച നടത്തും
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുണ്ടായതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ധാക്കയിലെത്തിയത്. മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായി ചർച്ച നടത്തും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയെ ആശങ്ക അറിയിക്കും. ജയിലിൽ കഴിയുന്ന സന്യാസി ചിന്മയ് കൃഷ്ണദാസിന്‍റെ വിചാരണ നീതിപൂർവ്വമായി നടത്തണമെന്ന് ആവശ്യപ്പെടും. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക…