
ഷാർജയിൽ പക്ഷികളെ വേട്ടയാടിയ സംഘത്തിന് 40,000 ദിർഹം പിഴ
ഷാർജയിൽ പക്ഷികളെ വേട്ടയാടിയ സംഘത്തിന് 40,000 ദിർഹം പിഴ ചുമത്തി . പക്ഷികളെ ആകർഷിക്കാനും വേട്ടയാടാനും ഉപയോഗിക്കുന്ന 755 പക്ഷി ശബ്ദ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു . കൂടാതെ 10 ദേശാടന പക്ഷികളെയും രക്ഷപ്പെടുത്തിയതായി ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റി അറിയിച്ചു. പക്ഷികളെ ആകർഷിക്കാൻ വേട്ടക്കാർ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന നിയമവിരുദ്ധ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു . പിന്നീട് വേട്ടക്കാർ പക്ഷികളെ പിടിക്കാൻ വലയും വിരിച്ചിരുന്നു. ചിലർ ഫാൽക്കൺ പോലുള്ള ഇരപിടിയൻ പക്ഷികളെ വേട്ടയാടാൻ ലക്ഷ്യമിട്ടിരുന്നു….