
‘നോക്കിയിരിക്കില്ല; പൊലീസ് നടപടി മുഖ്യമന്ത്രിയുടെ അറിവോടെ’; കെ സുധാകരൻ
കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയെ വിമർശിച്ച് കെ സുധാകരൻ. ബോഡി ഗാർഡ് എന്നു പറയുന്ന ഗുണ്ടകൾക്ക് മുഖ്യമന്ത്രി വിട്ടുകൊടുത്തിരിക്കുകയാണെന്ന് സുധാകരൻ വിമർശിച്ചു. ഈ ഗുണ്ടകളാണ് എല്ലാം തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് നടപടി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രകോപനവും ഉണ്ടാക്കിയിരുന്നില്ല. പൊലീസ് അതിക്രമത്തിനെതിരെ നോക്കിയിരിക്കില്ലെന്നും പ്രതികരിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. മാർച്ചിന് നേരെ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ഇതിനിടെ കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…