പൂരം കലക്കലിലെ എഡിജിപി റിപ്പോർട്ട് തളളി സർക്കാർ; പുനരന്വേഷണം വേണമെന്ന് നിർദേശം, എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശുപാർശ

തൃശൂർ പൂരം കലക്കലിലെ എഡിജിപി എം.ആർ അജിത് കുമാറിൻറെ റിപ്പോർട്ട് സർക്കാർ തള്ളി. പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശുപാർശ ചെയ്തു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശുപാർശയുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും. തൃശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തുടരന്വേഷണത്തിൻറെ സൂചന നൽകിയിരുന്നു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശുപാർശയോടുകൂടി ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.ആഭ്യന്തര സെക്രട്ടറിയുടെ നിലപാടറിഞ്ഞശേഷം തുടർ…

Read More