ഡൽഹി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് താമസിച്ചു; യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡൽഹി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ്. ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. ഇന്നലെ 8 മണിക്കൂറോളം നേരം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നൽകും.

Read More

ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ

കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ഇന്‍ഡിഗോ വിമാനത്തിന്‍റെ വാല്‍ ഭാ​ഗം നാലു തവണ തറയിലിടിച്ച (ടെയിൽ സ്‌ട്രൈക്ക്) സംഭവത്തിൽ ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി ജി സി എ. ഇതിൽ ഡിജിസിഎ ഇൻഡിഗോയുടെ വിശദീകരണവും തേടിയിരുന്നു. ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും തൃപ്തികരമല്ലെന്നും ഡിജിസിഎ. ആറു മാസത്തിനിടയ്ക്ക് ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് ഇന്‍ഡിഗോയുടെ വിമാനത്തിന്റെ വാല്‍ ഭാ​ഗം നാലു തറയിലിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ വിശ​ദീകരണം തേടി. എന്നാൽ ഇന്‍ഡിഗോയുടെ മറുപടിയും രേഖകളും…

Read More