മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടത്തുന്നു; ഫോറസ്റ്റ്  ഉദ്യോഗസ്ഥർ  സാമൂഹിക  വിരുദ്ധരായും  ഗുണ്ടകളായും  മാറുമെന്ന് പി വി അൻവർ

സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബിൽ വളരെ അപകടകാരിയാണെന്ന് പി വി അൻവർ എംഎൽഎ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നൽകുന്ന ബില്ലാണിതെന്ന് അൻവർ ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്യജീവി ആക്രമണം സാധാരണ സംഭവമായി കേരളത്തിൽ മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീർക്കാൻ സർക്കാരിന്റെ നിലപാട് മാറി. ഇക്കാലമത്രയും സർക്കാർ പറഞ്ഞത് ഇത് കേന്ദ്ര വന നിയമമാണ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന വന നിയമത്തിൽ…

Read More

എൻഒസി ഇല്ലാത്ത റിസോർട്ടുകൾ അടയ്ക്കണം; മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണം: വയനാട് സൗത്ത് ഡിഎഫ്ഒ

മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ പറഞ്ഞു. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാത്ത പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൂടാതെ ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കുകയും വേണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം…

Read More