ശബരിമലയിൽ വൻ തിരക്ക്: ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനം

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര…

Read More

വെർച്വൽ ക്യൂവിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കും; ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം  മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി…

Read More

യുപിയിലെ ഷാജഹാൻപൂരില്‍ വൻ അപകടം; കല്ലുമായി പോയ ട്രക്ക് നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

യുപിയിലെ ഷാജഹാൻപൂരില്‍ വൻ അപകടം. കല്ലുമായി പോയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയതായിരുന്നു ബസ്. ഈ സമയത്താണ് നിയന്ത്രണം വിട്ട ട്രക്ക് ബസിന് മുകളിലേക്ക് മറിയുകയായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. പോലീസ് എത്തി ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം 3 മണിക്കൂറോളമാണ് രക്ഷാപ്രവർത്തനം നീണ്ടു നിന്നത്….

Read More

തങ്കയങ്കി ഘോഷയാത്ര നാളെ ; ഭക്തരെ കയറ്റി വിടുന്നതിൽ നിയന്ത്രണം

ശബരിമലയിൽ നാളെ നടക്കുന്ന തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഡിസംബർ 26 ന് ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതിനാൽ 26 ന് രാവിലെ 11 മണി വരെ നിലയ്ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളേ പമ്പയിലേക്ക് കടത്തിവിടു. 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂർ എങ്കിലും നിലയ്ക്കൽ തന്നെ…

Read More