
ഐപിഎൽ; ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി, കോണ്‍വെക്കും, പതിരണയ്ക്കും പിന്നാലെ ബംഗ്ലാ പേസർക്കും പരിക്ക്
ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാന് പരിക്കേറ്റതാണ് തിരിച്ചടിയായത്. നേരത്തെ ഓപ്പണിങ് ബാറ്റ്സ്മാൻ ഡെവോണ്‍ കോണ്‍വെക്കും ശ്രീലങ്കൻ പേസർ മതീഷ പതിരണയ്ക്കും പരിക്കേറ്റിരുന്നു. ഇന്നലെ ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 48-ാം ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ ബൗളിംഗ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ കടുത്ത പേശിവലിവ് കാരണം താരം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു. പിന്നീട് സ്ട്രെച്ചറിലാണ് ബംഗ്ലാ പേസറെ ഗ്രൗണ്ടില്‍…