‘ആ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെ’; എം എം മണിയ്‌ക്കെതിരെ കോൺഗ്രസ് നേതാവ്

സി.പി.എം. നേതാവ് എം എം മണിയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി. എം എം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്നായിരുന്നു ശശിയുടെ പ്രസംഗം. ഇന്നലെ മൂന്നാറിൽ നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു ഒ ആർ ശശിയുടെ വിവാദ പരാമർശം. ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലാണെന്നും എന്നാൽ മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ശശി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി…

Read More

ബിജെപിയിലേക്ക് ഇല്ല , അഭ്യൂഹങ്ങൾക്ക് വിരാമം; ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎമ്മിനായി പ്രചാരണത്തിന് ഇറങ്ങും

ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തു.ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമാകുന്നത്. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. മൂന്നാറില്‍ നടക്കുന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന. ഇന്നലെ ഇടുക്കിയിലെ…

Read More

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെ എതിര്‍ത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ ഇടുക്കി സിങ്കുകണ്ടത്ത് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൂടാതെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി, എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ദേവികുളത്തെ സിപിഎം എംഎൽഎ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് ആദ്യം പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. ……………………………………. രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണെന്നും അദ്ദഹം പറഞ്ഞു. ……………………………………. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. ………………………………… പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. ………………………………… പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി…

Read More