ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്നു; രണ്ടുപേർ ഒഴുകിപ്പോയി

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ടുപേർ ഒഴുകിപ്പോയതായി റിപ്പോർട്ട്. തീർഥാടന കേന്ദ്രമായ ഗംഗോത്രിക്ക് ഒമ്പത് കിലോ മീറ്റർ മുമ്പ് ദേവ്ഗഡിലാണ് സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി നദിയിലെ ഒഴുക്ക് കൂടിയതാണ് പാലം തകരാനുള്ള കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗംഗോത്രിയിലേക്കുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടായ ഉടൻ സംസ്ഥാന ദുരന്തനിവാരണസേന സംഭവസ്ഥലത്തെത്തി കുടുങ്ങി കിടക്കുകയായിരുന്ന 16ഓളം ആളുകളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിക്കുന്നത്. 14 പേർ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read More