കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ്’ എന്ന പുതിയ വകുപ്പ് കേന്ദ്രസർക്കാരിൻറെ കീഴിലുണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് മുരളീധരന്റെ ഓരോ പ്രവർത്തനമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. എൽ.ഡി.എഫ് ഗവൺമെൻറ് അധികാരത്തിൽ വന്നതിനുശേഷമുള്ള രണ്ട് വർഷത്തെ മുരളീധരന്റെ പ്രസ്താവനകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൻറെ വികസനം മുടക്കുന്നതിനും സംസ്ഥാനത്തുണ്ടായ ഏതെങ്കിലും ദൗർഭാഗ്യകരമായ സംഭവങ്ങളിൽ…

Read More

ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധന

ടൂറിസം മേഖലയ്ക്ക് കരുത്തേകി ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 32 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ മാസം മാത്രം ഖത്തറിലെത്തിയത്. യാത്രക്കാരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു. 2022 വേൾഡ് കപ്പിന്, ഖത്തർ വേദിയായതിനുപിന്നാലെയാണ്, ഈ വർധനവുണ്ടായത്. ലോകകപ് അവസാനിച്ചെങ്കിലും, ഖത്തറിലെ ടൂറിസം വികസനത്തിനായി നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് വിവരം.

Read More

ബജറ്റില്‍ മത്സ്യബന്ധന മേഖലയില്‍ 321.33 കോടി, നോര്‍വെയെ മാതൃകയാക്കി മത്സ്യബന്ധനമേഖല വികസനം

മത്സ്യബന്ധന മേഖലയില്‍ 321.33 കോടിരൂപയുടെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് 5 കോടിരൂപയും, കടലോര മത്സ്യ ബന്ധന പദ്ധതികള്‍ക്കായി 6.1 കോടി രൂപയും വകയിരുത്തി. മത്സ്യ ബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സമുദ്ര പദ്ധതിക്ക് വേണ്ടി 3.5 കോടിയും ബജറ്റില്‍ വകയിരുത്തി. നോര്‍വെയില്‍ നിന്നുള്ള നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് കൃഷി പരീക്ഷിക്കും. കേരളത്തിലെ യോജിച്ച പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ജലത്തില്‍ മുങ്ങിക്കിടക്കുന്ന മാതൃകാ കൂടുകള്‍ സ്ഥാപിക്കും. കുസാറ്റ്,…

Read More