
39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനുമായി ദുബായ്: വികസനം ഗ്രാമങ്ങളിലേക്കും, അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ
വികസനം ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച് വിനോദസഞ്ചാരം ശക്തമാക്കാൻ ദുബായ് ഒരുങ്ങുന്നു.39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. മരുഭൂമി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിദൂര സ്ഥലങ്ങളിലെ സമൂഹങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന 37 പദ്ധതികൾ അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ. ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഇടമാക്കി എമിറേറ്റിലെ ഗ്രാമീണ മേഖലകളെ മാറ്റുകയാണ് ലക്ഷ്യം. പുതിയ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്ന…