ദേവഗൗഡ വിഭാഗവുമായി ബന്ധം തുടരില്ല; ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ച് കേരളത്തിലെ ജെഡിഎസ് നേതൃത്വം

എച്ച് ഡി ദേവഗൗഡയുമായും സികെ നാണുവുമായും സഹകരിക്കാതെ ഒറ്റയ്ക്ക് നിൽക്കാൻ ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ ആണ് തീരുമാനം. എന്നാൽ പാര്‍ട്ടി ചിഹ്നത്തിലും കൊടിയിലും ഇപ്പോഴും സംസ്ഥാന ഘടകത്തിന് ധാരണയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന ജെഡിഎസ് നേതൃത്വത്തെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർക്ക് സികെ നാണു കത്ത് നൽകിയിരുന്നു. എച്ച് ഡി ദേവഗൗഡയെ പുറത്താക്കിയ ശേഷം താനാണ് പാർട്ടിയുടെ പുതിയ അധ്യക്ഷനെന്നാണ് സികെ നാണു അറിയിച്ചത്. എൻഡിഎ…

Read More

എൻഡിഎ ബന്ധത്തിൽ പൂർണ വിയോജിപ്പ്; പിണറായി-ദേവ ഗൗഡ ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

ജെഡിഎസ് – എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവ ഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല.  ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എൻ ഡി എ ബന്ധത്തിനോട് പൂർണമായ വിയോജിപ്പാണ്. ഞങ്ങൾ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എൻഡിഎക്ക് എതിരാണ്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല….

Read More

പാർലമെന്റ് മന്ദിരം ആർഎസ്എസ് ഓഫിസല്ല; ഉദ്ഘാടനത്തിൽ പങ്കെടുക്കും; ദേവെഗൗഡ

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ  ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ പങ്കെടുക്കും. നികുതിദായകരുടെ പണംകൊണ്ടാണ് പാർലമെന്റ് മന്ദിരം നിർമിച്ചത്. അത് ബിജെപി-ആർഎസ്എസ് ഓഫിസല്ല. രാജ്യത്തിന്റെ ചടങ്ങായതിനാൽ ക്ഷണം സ്വീകരിക്കുന്നുവെന്ന് ദേവെഗൗഡ പറഞ്ഞു. ‘രാഷ്ട്രീയപരമായി ബിജെപിയെ എതിർക്കാൻ നിരവധി കാരണങ്ങളുണ്ട്. എന്നാൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇരുസഭകളിലും ഞാൻ അംഗമാവുകയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഭരണഘടനാപരമായ കാര്യങ്ങളിൽ ഞാൻ രാഷ്ട്രീയം കൊണ്ടുവരില്ല. ഭരണഘടനയോട് പ്രതിബദ്ധതയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഞാൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.’-…

Read More