വെർച്വൽ ക്യൂ സംവിധാനം ശബരിമല തീർത്ഥാടനം സുഗമമാക്കി; ദേവസ്വം മന്ത്രി വി.എൻ വാസവൻ

വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വി.ഐ.പി.കൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദർശനത്തിനെത്തിയത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു…

Read More

ശബരിമലയിലെ തിരക്ക് സ്വാഭാവികം; ഭക്തർ സ്വയം നിയന്ത്രിക്കണം: ദേവസ്വം മന്ത്രി

ശബരിമലയിലെ തിരക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടാക്കുന്നതിന് പിന്നിൽ ലക്ഷ്യം വേറെയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്ര ആളുകൾ തന്നെയാണ് ഇത്തവണയും എത്തുന്നത്. പതിനെട്ടാം പടി കയറുക എന്നത് വളരെ പ്രധാനമാണ്. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 പേരെയെ പരമാവധി കയറ്റാൻ സാധിക്കൂ. ‌ 17 മണിക്കൂർ ആയിരുന്നു ദർശന സമയം. അത് ഒരു…

Read More

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവ്; അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമകരമായ കാര്യമാണ്. ഹൈക്കോടതി അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി…

Read More

മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിം കുമാർ; ദേവസ്വം മന്ത്രിയെ മിത്ത് മന്ത്രി എന്ന് വിളിക്കൂ എന്ന് കുറിപ്പ്

മിത്ത് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിം കുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ഡാരത്തിൽ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്ന് സലിം കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. “മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു…

Read More