
എരുമേലിയിൽ കുറി തൊടാൻ ഫീസ് ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതി; ദേവസ്വം ബോർഡിന് വിമർശനം
എരുമേലിയിൽ കുറി തൊടുന്നതിന് ഭക്തരിൽ നിന്ന് പണംപിരിക്കുന്നതിന് ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്നും ഭക്തരെ ചൂഷണം ചെയ്യാൻ സമ്മതിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുറി തൊടുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പുതിയ തീരുമാനമെടുത്തതിനെ വിമർശിക്കുകയായിരുന്നു ഹൈക്കോടതി. ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. തീർത്ഥാടനകാലത്ത് എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് പേട്ടതുള്ളിയശേഷം കുളികഴിഞ്ഞാൽ കുറി തൊടുന്നതിനും പണം നൽകണമെന്നായിരുന്നു ദേവസ്വം ബോർഡ് അടുത്തിടെ അറിയിച്ചത്. ഇതോടെ…