
‘തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസുകളിൽ അഹിന്ദുക്കളായ ജീവനക്കാർ വേണ്ട’; വിവാദപരാമർശവുമായി ദേവസ്ഥാനം ചെയർമാൻ
അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്റ ഓഫീസുകളില്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്മാൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്റെ വിവാദ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ബി ആർ നായിഡു ചെയർമാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ നായിഡു സർക്കാർ നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഇംഗ്ലീഷ് ദിനപത്രത്തിന് ടിടിഡി ചെയര്മാൻ അഭിമുഖം നൽകിത്. അഹിന്ദുക്കളായ നിരവധി പേർ ടിടിഡിയുടെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് അഭിമുഖത്തിൽ ചെയര്മാൻ…