
ദേവഗൗഡ കുടുംബത്തിലെ പോര് മറനീക്കി പുറത്തേക്ക് ; പ്രജ്ജ്വലിനേയും അച്ഛൻ ദേവഗൗഡയെയും കുറ്റപ്പെടുത്തി എച്ച് ഡി കുമാരസ്വാമി
കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വലിനെ വീണ്ടും തള്ളിപ്പറഞ്ഞും അച്ഛൻ ദേവഗൗഡയെ കുറ്റപ്പെടുത്തിയും എച്ച്ഡി കുമാരസ്വാമി രംഗത്ത്. പ്രജ്വലിനെ സ്ഥാനാർഥിയാക്കാൻ നിർബന്ധം പിടിച്ചത് ദേവഗൗഡയാണെന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപി പ്രജ്വലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ പ്രജ്വലിന് ഹാസൻ സീറ്റ് നൽകണമെന്ന് നിർബന്ധം പിടിച്ചത് തന്‍റെ അച്ഛൻ തന്നെയാണെന്നും കുമാരസ്വാമി പറഞ്ഞു. ഇതോടെ ദേവഗൗഡ കുടുംബത്തിലെ പോര് മറ നീക്കി പുറത്തേക്ക് വന്നിരിക്കുകയാണ്. അതേസമയം, പ്രജ്വൽ രേവണ്ണക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. പ്രജ്വലും…