സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച രാവിലെ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. വ്യാഴാഴ്ച നടന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത് ഇയാളാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്‌ഗുരു ശരൺ കെട്ടിടത്തിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്. ​ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു. നടന്റെ…

Read More

പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ 6 പേരെ കസ്റ്റ‍ഡിലെടുത്തു

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത്തത്.  ആക്രമണത്തിൽ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരർ കാടുകളിൽ അഭയം…

Read More

മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം; കാസർകോട് പൊലീസുകാരൻ അറസ്റ്റിൽ

മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനനെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാരുടെ നമ്പർ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് മോഹനൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത്. ആശുപത്രിയിലെ ജീവനക്കാരിൽ ഒരാൾ സ്ഥിരം ജീവനക്കാരുടെ വിവരങ്ങൾ കുറിച്ചുനൽകി. ആശുപത്രിയിൽ നിന്നും ഇറങ്ങിയ മോഹനൻ, വീണ്ടും തിരിച്ചെത്തി ലാബിലെ പെൺകുട്ടിയുടെ ഫോൺ…

Read More