ഹൈടെക് ആകാന്‍ കെഎസ്ആര്‍ടിസി; ഗൂഗിള്‍ മാപ്പിലൂടെ ഇനി ബസുകളുടെ വരവും പോക്കും അറിയാം;

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകള്‍ ഗൂഗിള്‍മാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് കയറുന്നത്. വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ്…

Read More

30 കൊല്ലം മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകം മദ്യലഹരിയില്‍ വെളിപ്പെടുത്തി; 49-കാരന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ 49-കാരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി മുംബൈ പോലീസ്. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവര്‍ച്ചയുടേയും വിവരങ്ങളാണ് മദ്യലഹരിയില്‍ ഇയാള്‍ തുറന്നു പറഞ്ഞത്. സംഭവത്തില്‍ ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 1993 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ലോണാവാലയില്‍ നടന്ന സംഭവങ്ങളാണ് അവിനാശ് വെളിപ്പെടുത്തിയത്. അവിനാശും മറ്റു രണ്ടുപേരും ചേര്‍ന്ന് ലോണാവാലയില്‍ ഒരു വീട് കൊള്ളയടിക്കുകയും അതിനിടെ വീട്ടുടമയായ അന്‍പത്തഞ്ചുകാരനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ വീടിനടുത്ത് കടയുണ്ടായിരുന്ന അവിനാശിന്റെ നേതൃത്വത്തിലായിരുന്നു കവര്‍ച്ച…

Read More

ബ്രിജ് ഭൂഷനെതിരെ 2 എഫ്ഐആർ

ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങൾ ചുമത്തിയ വിവരം പുറത്തുവന്നത്. ശ്വാസപരിശോധനയുടെ പേരിൽ വനിതാ താരങ്ങളുടെ ടി ഷർട്ട് മാറ്റി ശരീരത്തിൽ അപമര്യാദയോടെ തൊട്ടു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി, സ്വകാര്യവിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ സംഭവിച്ച പരുക്കുകൾക്കു റെസ്‌ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ എഫ്ഐആറിൽ…

Read More

വ്യാപാരിയുടെ കൊലപാതകം: മൃതദേഹം ചുരത്തിൽ 2 ബാഗുകളില്‍ കണ്ടത് രണ്ടായി മുറിച്ച നിലയില്‍

അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപം കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിക്കുന്നു. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്.  കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തി. 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്….

Read More

‘എഐ ക്യാമറയിൽ അടിമുടി ദുരൂഹത’: പിണറായിക്ക് കത്തയച്ച് സതീശൻ

എഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാർ, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍…

Read More

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ തേടണമെന്ന് ഗവർണർക്ക് നിയമോപദേശം

വീണ്ടും മന്ത്രിയായി സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയിൽ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ  സ്വയം ബോധ്യപ്പെടും വരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്. ഇതോടെ ബുദ്ധനാഴ്ച തന്നെ സജി ചെറിയാൻറെ സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി. …

Read More