എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാര തർക്കം: ”ഞാൻ എൻ്റെ വിധിയുടെ യജമാനനും ആത്മാവിന്‍റെ നായകനുമാണ്”; ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

എം എം ലോറൻസിന്‍റെ  മ്യതദേഹ സംസ്കാരത്തിലെ  തർക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. വില്യം ഏണസ്റ്റിന്‍റെ  വരികളെ  ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്  ”ഞാൻ എൻ്റെ വിധിയുടെ യജമാനനും  ആത്മാവിന്‍റെ  നായകനുമാണ്”എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും.എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു. ലോറൻസിന്‍റെ  മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് അനുവദിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്‍റെ  ഉത്തരവിലാണ് ഇക്കാര്യം ഉള്ളത്, മകൾ ആശാ ലോറൻസ് നൽകിയ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു.

Read More

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും; സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാരുടെ പേര് പുറത്ത് വിടണം: മുഖ്യമന്ത്രിക്ക് കത്തു നല്‍കി സതീശന്‍

സര്‍വീസില്‍ തുടരവെ സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തു നല്‍കി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ…

Read More

കാതോലിക ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം;പൊതുദർശനം ഇന്ന് : നാളെ സംസ്കാരം

അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. കതോലിക്കാ ബാവയുടെ സംസ്കാരം നാളെ വൈകിട്ടോടെ പുത്തൻകുരിശിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 4 മണി മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ പുത്തൻകുരിശ് പത്രിയാ‍ർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും. ശേഷം 5…

Read More

പൂരം കലക്കൽ: എഡിജിപിയുടെ വീഴ്ചയടക്കം സമഗ്ര അന്വേഷണം നടക്കുന്നു; ഹൈക്കോടതിയിൽ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു

തൃശുർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. വിവാദം അന്വേഷിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി പ്രശ്‌ന പരിഹാരത്തിനായി ഇടപെടാതിരുന്നത് വീഴ്ചയാണെന്ന് ഡി.ജി.പി…

Read More

മലയാള സിനിമയുടെ അമ്മയ്ക്ക് നാട് വിട നല്‍കും; പൊതുദർശനം രാവിലെ 9 മണി മുതൽ 12 വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ

അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനം. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ആദരമർപ്പിക്കാനെത്തും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് അ‌ഞ്ചരയോടെയായിരുന്നു അന്ത്യം.  അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ‘മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ…

Read More

‘അന്ന് പിടിച്ച് മാറ്റാൻ പറ്റിയില്ല, പിന്നീടൊരു ബുദ്ധിമുട്ടും ഉണ്ടായില്ല’; ജയസൂര്യയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതി നൽകിയ നടി

ലൈംഗികാതിക്രമം നടന്നത് ‘പിഗ്മാൻ ‘ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണെന്ന് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയ നടി. അന്ന് പ്രതികരിച്ചതിന് ശേഷം പിന്നീടൊരിക്കലും നടനിൽ നിന്ന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വെളിപ്പെടുത്തൽ. നടിയുടെ വാക്കുകൾ സാമ്പത്തികമായും അല്ലാതെയും മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്തിട്ടില്ല. കഴിഞ്ഞ 12 വർഷമായി ഞാൻ തിരുവനന്തപുരത്തുണ്ട്. 2015ലാണ് എന്റെ ഭർത്താവ് ക്യാൻസർ വന്ന് മരണപ്പെടുന്നത്. ഇത്രയും വർഷവും ഞാൻ തിരുവനന്തപുരം കരമനയ്ക്കടുത്ത് ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഈ നാട്…

Read More

‘രാത്രിയിൽ വാതിലിൽ ശക്തിയായി ഇടിക്കും, മാതാപിതാക്കൾക്കൊപ്പമാണ് ഷൂട്ടിങിനെത്തുന്നത്’; നടിമാരുടെ മൊഴി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ…

Read More

‘കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 561 ആയി കുറഞ്ഞു’: കണക്ക് നിരത്തി മന്ത്രി പി. രാജീവ്

കേരളത്തിൽ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് വ്യവസായ മന്ത്രി പി രാജീവ്. ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന മട്ടിൽ അപൂർവം ചില നിരീക്ഷണങ്ങളും ലേഖനങ്ങളും കാണുകയുണ്ടായെന്നും എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ക്വാറികളുടെ എണ്ണം കുറയുകയാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ കാലാവധിയുള്ള…

Read More

‘വഖഫ് കൗണ്‍സിലിൽ മുസ്‌ലിം അല്ലാത്തവരെയും വനിതകളെയും ഉള്‍പ്പെടുത്തണം’, വഖഫ്  നിയമഭേദഗതി ബില്ലിൽ നിര്‍ദ്ദേശം

മുസ്‌ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്‍റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. ഈയാഴ്ച തന്നെ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.  വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡുകളുടെയും അധികാരം വെട്ടിക്കുറക്കുന്ന പുതിയ ബില്ലാണ് കേന്ദ്രം കൊണ്ടുവരുന്നത്. വഖഫ് സ്വത്തുക്കളില്‍ ഇനി മുതല്‍ സര്‍ക്കാരിന്‍റെ നിയന്ത്രണവും ഉറപ്പ് വരുത്തിയാണ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ നീക്കം. വഖഫ്…

Read More

ഓൺലൈൻ റമ്മിയിൽ രണ്ടുകോടി; അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിൽ വാങ്ങിയെന്ന് പരിഹാസത്തോടെ ധന്യയുടെ മറുപടി

തൃശൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിച്ച് മുങ്ങിയ അസി. മാനേജർ ധന്യ മോഹനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവരുടെ നാല് വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചേക്കും. യുവതിക്ക് എം.ജി ഹെക്ടർ, സ്വിഫ്ട് ഡിസയർ, എക്‌സ്.യു.വി 500 എന്നീ കാറുകളും ഓട്ടോറിക്ഷയും ആഡംബര ബൈക്കുമുണ്ട്. വിദേശത്തായിരുന്നു നേരത്തേ ധന്യയുടെ ഭർത്താവ് ബസന്ത്. ഇയാളുടെ എൻ ആർ ഐ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി സംശയിക്കുന്നുണ്ട്. കാർ പാർക്കിംഗിന് മാത്രം പ്രത്യേകം ഭൂമി വാങ്ങിയിരുന്നു….

Read More