മുനമ്പം ഭൂമി പ്രശ്നം ; സകല നിയമവശങ്ങളും പരിശോധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും

പരിശോധന പരമാവധി വേ​ഗത്തിലാക്കുമെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. സകല നിയമവശങ്ങളും പരിശോധിച്ച് വിശദമായ ശുപാർശകൾ സർക്കാരിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുമാസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് നൽകുന്നത് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ വശങ്ങളും വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ സർക്കാരിനോട് സമയം നീട്ടി ചോദിക്കും. നിയമവശങ്ങൾ പഠിച്ച് മുനമ്പത്തുകാരുടെ ആശങ്കകൾ കൂടി പരിഹരിക്കുന്ന റിപ്പോർട്ട് നൽകാനാണ് ശ്രമം. ഇക്കാര്യത്തിൽ വിദഗ്ധമായ നിയമപദേശം ആവും സർക്കാരിന് കമ്മീഷൻ നൽകുക. മുനമ്പം…

Read More