
ബന്ധം പൂർണമായും ഉപേക്ഷിക്കുന്നു; ദക്ഷിണ കൊറിയയിലേക്കുള്ള റോഡുകൾ ബോംബിട്ട് തകർത്ത് ഉത്തരകൊറിയ
ഉത്തര കൊറിയയുടെ വടക്കൻ മേഖലയിലൂടെ ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകൾ ബോംബിട്ട് തകർത്തതായി റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയായിരുന്നു ബോംബിടൽ. ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകർത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിർത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലിൽ തകർന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജൻസും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയൻ നേതാവ് കിം…