സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു; ദൗത്യം പരാജയമെന്ന് മസ്‌ക്

ഇലോൺ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്സ് സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ തകർന്നു. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന പരീക്ഷണമാണ് നാടകീയമായി പര്യവസാനിച്ചത്. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണമായിരുന്നു ഇത്. ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 8 മിനിറ്റിനു ശേഷം, സ്‌പേസ്എക്‌സ് മിഷൻ കൺട്രോളിനു സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ബൂസ്റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ ‘യന്ത്രക്കൈകൾ’ അതിനെ…

Read More

അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്നു; കാബിനുള്ളിൽ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യും

ഷിരൂർ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്ന നിലയിൽ. കാബിനകത്ത് നിന്ന് അർജ്ജുൻ്റേതെന്ന് കരുതുന്ന മൃതദേഹത്തിൻ്റെ ഭാഗം കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ പരിശോധന നടത്തുകയാണ്. കാബിനുള്ളിൽ നിന്ന് മണ്ണും ചെളിയും അടക്കം ശേഖരിക്കുകയാണ്. ഇത് ബോട്ടിൽ വിരിച്ച പോളിത്തീൻ ഷീറ്റിലേക്ക് മാറ്റുകയാണ്. കൂടുതൽ മൃതദേഹ ഭാഗം കണ്ടെത്താനാണ് ശ്രമം പുരോഗമിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളാണ് പരിശോധന നടത്തുന്നത്. നേരത്തെ മൃതദേഹ ഭാഗം കണ്ടെത്തിയ കാബിനുള്ളിലെ ഭാഗത്തുള്ള ചെളിയാണ് പുറത്തെടുത്തത്. ഇത് പിന്നീട് ഫോറൻസിക്…

Read More

കുവൈത്തിലെ മുബാറഖിയ മേഖലയിൽ രണ്ട് മാസങ്ങൾക്കിടെ നശിപ്പിച്ചത് 550 കിലോ കേടായ മാംസം

കു​വൈ​ത്തിൽ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കി​ടെ മു​ബാ​റ​ഖി​യ മേ​ഖ​ല​യി​ൽ ന​ശി​പ്പി​ച്ച​ത് 550 കി​ലോ കേ​ടാ​യ മാം​സം. ഉ​പ​യോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ന്‍റെ മു​ബാ​റ​ഖി​യ സെ​ന്‍റ​ർ ഫോ​ർ ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്പെ​ക്ഷ​ൻ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി വ്യ​ക്ത​മാ​ക്കി. ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ കാ​ര​ണം 13 ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​ൽ ക​ന്ദ​രി അ​റി​യി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു. കേ​ടാ​യ മാം​സ​ത്തി​ന് പു​റ​മെ, സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി​യ പ്രാ​ണി​ക​ൾ, എ​ലി​ക​ൾ എ​ന്നി​വ​യും ന​ട​പ​ടി​ക്ക്…

Read More

വീണ്ടും പടയപ്പയുടെ അക്രമം; മാട്ടുപ്പെട്ടിയിൽ ഴിയോര കടകൾ തകർത്തു: ജാഗ്രതാ നിർദേശം

മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ അക്രമം. വീണ്ടും വഴിയോര കടകൾ തകർത്തു. കഴിഞ്ഞ ദിവസവും ആന മാട്ടുപ്പെട്ടിയിൽ അക്രമം നടത്തിയിരുന്നു. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന് വനം വകുപ്പ് പറയുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ മാട്ടുപ്പെട്ടിയിലെ ഇക്കോ പോയിന്‍റിൽ പടയപ്പയെത്തി കട ആക്രമിച്ചിരുന്നു. പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തി ഓടിച്ചെങ്കിലും വീണ്ടും രാത്രി തിരികെയെത്തി. രണ്ട് വഴിയോര കടകള്‍ തകർക്കുകയും ചെയ്തു. കരിക്ക്…

Read More

മിന്നൽ വേഗത്തിൽ റേഷൻകട തകർത്ത് പടയപ്പ; മൂന്ന് ചാക്ക് അരി അകത്താക്കി

കാട്ടുകൊമ്പൻ പടയപ്പയുടെ മിന്നലാക്രമണം വീണ്ടും.കഴിഞ്ഞ ദിവസം മൂന്നാറിൽ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനിൽ എത്തിയ പടയപ്പ റേഷൻ കട പാടെ തകർത്തു. എസ്​റ്റേ​റ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികൾ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തിയിരുന്നു. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേൽക്കൂര തകർത്തിരുന്നു. ഇത് ആദ്യ സംഭവമല്ല. ഇതിന് മുൻപും എസ്​റ്റേ​റ്റിൽ എത്തിയിരുന്ന പടയപ്പ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക്…

Read More

പെൺകുട്ടിയെ ശല്യം ചെയ്തിതിനെ ചോദ്യം ചെയ്തു; പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ച് യുവാവ്

എറണാകുളം കോതമംഗലത്ത് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനോട് ഇതേ പറ്റി ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ചു.സംഭവത്തിൽ പൈങ്ങോട്ടൂർ സ്വദേശി ബേസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് തൃക്കേപ്പടിയിലെ ശിവന്‍റെ വീടിനാണ് യുവാവ് തീയിട്ടത്. ആക്രമണ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീടിന്‍റെ പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കയറിയ ബേസിൽ വീടിന് തീവെയ്ക്കുകയായിരുന്നു. ബന്ധു വീട്ടിൽ വിവാഹ ചടങ്ങിന് പോയതിനാൽ വീട്ടിൽ…

Read More

ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ

നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജു ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പൊൻവിളയിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപം അടിച്ചു തകർത്തത്. അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സമീപത്തായി നേരത്തെ സിപിഎമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി പ്രയോ​ഗിക്കപ്പെടാൻ സാധ്യതയുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻ‌ചാണ്ടിയോടുള്ള…

Read More