
എന്റെ അച്ഛനായി സത്യന്‍മാഷ് അഭിനയിച്ചിരുന്നെങ്കില്‍, അപൂര്‍വമായ ഭാഗ്യമാകുമായിരുന്നു: മോഹന്‍ലാല്‍
അനശ്വര സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് മലയാളചിത്രങ്ങളില്‍ ജീവന്‍ നല്‍കാനുള്ള ഭാഗ്യം മധുവിനെന്നപോലെ സത്യനും ലഭിച്ചിട്ടുണ്ട്. ‘നീലക്കുയിലി’ലെ ശ്രീധരന്‍മാസ്റ്റര്‍, ‘ഓടയില്‍നിന്നി’ലെ പപ്പു, ‘ചെമ്മീനി’ലെ പളനി, ‘മുടിയനായ പുത്രനി’ലെ രാജന്‍, ‘വാഴ്‌വേമായ’ത്തിലെ സുധീന്ദ്രന്‍, ‘യക്ഷി’യിലെ പ്രൊഫ. ശ്രീനി, ‘അശ്വമേധ’ത്തിലെ ഡോക്ടര്‍, ‘കടല്‍പ്പാല’ത്തിലെ ഡബിള്‍ റോള്‍, ‘അനുഭവങ്ങള്‍ പാളിച്ചകളി’ലെ ചെല്ലപ്പന്‍…! ഇതെല്ലാം മലയാളികള്‍ ആഘോഷിച്ച സിനിമകളുമാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അനശ്വരനടന്‍ സത്യന്‍മാഷിനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ചലച്ചിത്രലോകം ഏറ്റെടുത്തു. പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട,് എന്തുമാത്രം സൗഭാഗ്യങ്ങളാണ് സിനിമയും ജീവിതവും എനിക്കു നല്‍കിയത്. മലയാളത്തിലെ…