‘വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും’: പരിഹാസവുമായി മല്ലികാർജുൻ ഖർഗെ

കർണാടക തിരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും കാരണമാണ് കേന്ദ്രം എൽപിജി നിരക്കുകൾ കുറച്ചതെന്ന് കോൺഗ്രസ്. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും കൂടുതൽ ‘സമ്മാനങ്ങൾ’ പ്രതീക്ഷിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ”വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും. ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കവർന്നെടുത്ത ദയാരഹിതരായ മോദി സർക്കാർ ഇപ്പോൾ അമ്മമാർക്കും പെങ്ങൻമാർക്കും നേരെ സൗമനസ്യം അഭിനയിക്കുകയാണ്” – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിൽ ഖർഗെ വ്യക്തമാക്കി….

Read More