
ബഹ്റൈനിൽ അംഗവൈകല്യമുള്ളവർക്ക് നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ കടുത്ത നടപടി
അംഗവൈകല്യമുള്ളവർക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്കു ചെയ്യുന്നവർക്ക് കനത്ത പിഴ വരുന്നു. അതിനുപുറമെ അവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2014ലെ ട്രാഫിക് നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റത്തിന് പിഴ 20 മുതൽ 100 വരെ ദീനാറാണ്. എന്നാൽ, ഇത് 60 മുതൽ 300 വരെ ദീനാറാക്കി വർധിപ്പിക്കാനാണ് ശുപാർശ. ആദ്യമായാണ് കുറ്റം ചെയ്യുന്നതെങ്കിൽ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്കും കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തേക്കും സസ്പെൻഡ് ചെയ്യും. സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല…