
കുവൈത്ത് ശുദ്ധീകരിച്ച വെളളത്തിൻ്റെ ഉപയോഗം വർധിപ്പിക്കുന്നു
ശുദ്ധീകരിച്ച വെള്ളത്തിന്റെ സുസ്ഥിര വികസന ഉപയോഗത്തെക്കുറിച്ച് കുവൈത്ത് മന്ത്രിതല സമിതി ചർച്ച ചെയ്തു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മശാൻ, മന്ത്രി ഡോ. മഹ്മൂദ് ബുശഹ്രി എന്നിവർ സമിതിയുടെ യോഗത്തിന് നേതൃത്വം നൽകിയതായി വൈദ്യുതി-ജലം-പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.നിരവധി സംസ്ഥാന ബോഡികൾ അടങ്ങിയതാണ് സമിതി. സമിതിയുടെ ലക്ഷ്യങ്ങളും സംവിധാനങ്ങളും മീറ്റിങ് രൂപപ്പെടുത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.കാർഷിക റിസർവുകളിലും അതിർത്തി പ്രദേശങ്ങളിലും ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് കൃത്രിമ തടാകങ്ങളും വിപുലമായ ജലപാതകളും സൃഷ്ടിക്കുന്നതിനുള്ള സാധ്യത, വ്യവസായങ്ങൾ ഉൾപ്പെടെയുള്ള സുസ്ഥിര…