ചണ്ഡീഗഡ് – ദീബ്രു​ഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; അടിയന്തരമായി ഇടപെടാൻ നിർദേശം നൽകി യുപി മുഖ്യമന്ത്രി

ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ ട്രെയിനപകടം. ചണ്ഡിഗഡ് – ദീബ്രു​ഗഡ് ദിൽബർ​ഗ് എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റി. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു. രക്ഷാപ്രവ‍‌ർത്തനം തുടങ്ങി. അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.   ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമോ എത്ര പേർക്ക് അപകടം പറ്റിയെന്നോ ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

Read More

ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ് പാളം തെറ്റി; യാത്രാമധ്യേ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴാണ് അപകടം

ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ് പാളം തെറ്റി. നംപശ്ശി റെയിൽവേ സ്റ്റേഷനിലാണ് പാളം തെറ്റിയത്. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. നിർത്തുന്നതിനിടയിൽ, ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറിയത്. തുടർന്ന് പ്ലാറ്റ്‌ഫോമിന്റെ പാർശ്വഭിത്തിയിൽ ഇടിച്ചു. ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. റെയിൽവെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് അടിയന്തര അന്വേഷണം നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. നിരവധി…

Read More