
ദേരയിൽ ആർടിഎയുടെ പുതിയ പാർക്കിംഗ് സമുച്ചയം വരുന്നു ; 350 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും
ദുബൈ നഗരത്തിൽ പണമടച്ചുള്ള പാര്‍ക്കിങ്ങിനായി ഏഴു നിലകളുള്ള പുതിയ പാര്‍ക്കിങ് കെട്ടിടം നിർമിക്കും. ദേരയിലെ അല്‍ സബ്ക പ്രദേശത്താണ് 350 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുകയെന്ന് എമിറേറ്റിലെ പാർക്കിങ് നിയന്ത്രണ ഏജൻസിയായ പാര്ക്കിന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ പാര്ക്കിന് കമ്പനിയും ദുബൈ ഔഖാഫും ഒപ്പുവെച്ചു. ഏകദേശം 1,75,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുക. ഇതില്‍ 9600 ചതുരശ്രയടിയില്‍ വ്യാപിച്ചുകിടക്കുന്ന താഴത്തെ നില റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കായി നല്‍കും. ഇതുവഴി അധികവരുമാനം നേടുകയാണ്…