
അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണം ; ആവശ്യം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ്
സമാജ്‌വാദി പാർട്ടി എം.പിയായ അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ എം.പിയാണ് അവധേഷ് പ്രസാദ്. അതേസമയം ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 17-ാം ലോക്‌സഭയിലും ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നില്ല. 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി കൊടിക്കുന്നിൽ സുരേഷ് മത്സരിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് അവധേഷിന്റെ പേര്…