
യുഎൻ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി
കുവൈത്ത് സന്ദർശിക്കുന്ന ഐക്യരാഷ്ട്രസഭ (യു.എൻ) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദുമായി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും ഏറ്റവും പുതിയ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനും അവർക്കൊപ്പമുള്ള പ്രതിനിധി സംഘത്തിനും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അത്താഴ വിരുന്നും ഒരുക്കി. കഴിഞ്ഞ ദിവസം അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ…