‘മാനസികപ്രയാസം കാരണം മാറി നിൽക്കുന്നു’; കാണാതായ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ചയാണ് ചാലിബ് വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്നായിരുന്നു പറഞ്ഞത്. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാൻഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. പിന്നീട് ചാലിബ് അർദ്ധരാത്രിയോടെ വീട്ടിൽ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍…

Read More

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമോ?; സൂചന നൽകി എം.കെ സ്റ്റാലിൻ

മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചന നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. അമേരിക്കൻ സന്ദർശനത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുൻപ് പലപ്പോഴും സ്റ്റാലിൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തി. അമേരിക്കൻ…

Read More

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം; ശമ്പളവും പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തൻ്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തൻ്റെ ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ നവീകരണത്തെക്കുറിച്ചും ഫർണിച്ചറുകൾ വാങ്ങുന്നതിനെക്കുറിച്ചും തന്നോട് ചോദിച്ചെങ്കിലും താൻ നിരസിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പ് ഓഫീസിന്റെ അറ്റകുറ്റപ്പണി വേണ്ടെന്ന് ഞാൻ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. പുതിയ ഫർണിച്ചറുകൾ വാങ്ങരുതെന്നും നിർദേശം നൽകി. ആവശ്യമെങ്കിൽ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന…

Read More

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കും ആദായനികുതി വകുപ്പിന്റെ കുരുക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ അടക്കം രാഷ്ട്രീയ പാർട്ടികൾക്ക് പിന്നാലെ, കോൺഗ്രസിന്റെ കരുത്തനായ നേതാവ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. കോടതിയിൽ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നോട്ടീസെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. അത് കേസുമായി ബന്ധപ്പെട്ടാണെന്നോ എന്താണ് നോട്ടീസിൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതെന്നോ ഡികെ ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. നോട്ടീസ് കണ്ട്…

Read More

ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു; മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതിക്ക് പിന്നാലെയാണ് രാജി

ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം ഡൊമിനിക് റാബ് പുറത്തുവിട്ടത്. ഋഷി സുനക് അധികാരമേറ്റ ശേഷം ഇതു മൂന്നാമത്തെ പ്രമുഖനാണ് രാജിവയ്ക്കുന്നത്. റാബില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും എന്നാല്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമായിരുന്നു ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്. റാബിനെതിരെയുള്ള പരാതി അന്വേഷിക്കാൻ നവംബറിൽ മുതിർന്ന അഭിഭാഷകനായ ആദം ടോളിയെ സുനക് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ടോളി അന്വേഷണ റിപ്പോർട്ട് സുനകിന് കൈമാറിയത്. അന്വേഷണ…

Read More