
മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ട്: പഠനം
വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം. ഇത് ഇവരില്‍ വിഷാദം, അമിത ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണം ആകുന്നു. ഭോപ്പാലിലെ എയിംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അവരുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഏഴു വയസ്സുകാരനായ ഒരു കുട്ടിയുടെ അവസ്ഥയെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. അമിതമായ മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് വെര്‍ച്വല്‍ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. അതേ തുടര്‍ന്ന് കുട്ടി ആരോടും സംസാരിക്കാതെ ആവുകയും പ്രത്യേകതരം ശബ്ദം മാത്രം പുറപ്പെടുകയും…