വൻമതിലിൽ നഗ്നതാപ്രദർശനം; വിനോദസഞ്ചാരികൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ചൈന; തടവിൽ പാർപ്പിച്ചശേഷം നാടുകടത്തി
വൻമതിലിൽ നിതംബം പ്രദർശിപ്പിച്ച് ചിത്രം പകർത്തിയ 20-കാരായ വിനോദസഞ്ചാരികൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ചൈന. ഇരുവരേയും രണ്ടാഴ്ച തടവിൽ പാർപ്പിച്ചശേഷം നാടുകടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജപ്പാനിൽനിന്നുള്ള യുവാവാണ് നഗ്നതാ പ്രദർശനം നടത്തിയത്. ഒപ്പമുണ്ടായിരുന്ന യുവതിയാണ് ചിത്രം പകർത്തിയത്. ഈ വർഷം ജനുവരി മൂന്നിനാണ് സംഭവം നടന്നതെന്ന് ടോക്യോ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നഗ്നതാ പ്രദർശനം നടത്തിക്കൊണ്ട് ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗം പൊതുസ്ഥലത്ത്…